p

കൊച്ചി: സിനിമാ പ്രൊഡക്‌ഷൻ യൂണിറ്റുകളിൽ വനിതാ ജീവനക്കാർക്കെതിരായ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി വിധി. പ്രൊഡക്‌ഷൻ യൂണിറ്റാണ് ഒരു സിനിമയുടെ തൊഴിലിടമെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.

സിനിമാ മേഖലയിൽ പരാതി പരിഹാര സമിതികൾ വേണമെന്നാവശ്യപ്പെട്ട് വിമെൻ ഇൻ സിനിമാ കളക്ടീവ് ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിച്ചത്. 2017ൽ ഒരു നടി ലൈംഗികാതിക്രമത്തിന് ഇരയായതിനെത്തുടർന്നാണ് താരസംഘടന അമ്മ, ടെക്‌നീഷ്യന്മാരുടെ സംഘടന ഫെഫ്‌ക, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങിയവയെ എതിർകക്ഷികളാക്കി ഹർജി നൽകിയത്. ഈ സംഘടനകളിൽ സമിതികൾ വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

തൊഴിലുടമ - തൊഴിലാളി ബന്ധമല്ല തങ്ങൾക്ക് അംഗങ്ങളുമായുള്ളതെന്ന് ചൂണ്ടിക്കാട്ടി ഇത്തരമൊരു ബാദ്ധ്യതയില്ലെന്ന് മറ്റു സംഘടനകൾ വാദിച്ചെങ്കിലും സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അമ്മ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി സമിതിയംഗങ്ങളെ വിജ്ഞാപനംചെയ്യാൻ നിർദ്ദേശിച്ചു.

അമ്മ, ഫെഫ്‌ക, ഫിലിം ചേംബർ ഒഫ് കൊമേഴ്സ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾക്ക് സ്ത്രീ തൊഴിലാളികളുടെ പരാതി പരിഗണിക്കാൻ സംയുക്ത സമിതിയെ നിയോഗിക്കാനാവും. നടിമാരടക്കം ഈ മേഖലയിലുള്ള സ്ത്രീകൾക്ക് ആത്മവിശ്വാസം പകരാനും സിനിമാ വ്യവസായ മേഖലയിലുള്ള സ്ത്രീകളുടെ അന്തസ്, ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാനും ഇതു സഹായകമാവുമെന്നും കോടതി പറഞ്ഞു.

10 പേരിൽ കൂടുതലെങ്കിൽ

പരാതി പരിഹാര സമിതി

 നടീനടന്മാരും മറ്റു തൊഴിലാളികളും ഉൾപ്പെട്ട സിനിമാ പ്രൊഡക്‌ഷൻ യൂണിറ്റിനെ ഒരു സ്ഥാപനമായി കണക്കാക്കാം. പത്ത് തൊഴിലാളികളിൽ കൂടുതലുണ്ടെങ്കിൽ പരാതി പരിഹാര സമിതി വേണം

 എതിർകക്ഷികളായ സംഘടനകളിൽ ഓഫീസ് കൈകാര്യത്തിനായി സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികളുണ്ടെങ്കിൽ സമിതികൾ രൂപീകരിക്കണം

 സിനിമാ സംഘടനകൾ തൊഴിലുടമയല്ലെങ്കിലും അവ സ്ഥാപനമായി പ്രവർത്തിക്കുകയും സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികളുണ്ടാവുകയും ചെയ്താൽ സമിതി രൂപീകരിക്കാൻ ബാദ്ധ്യതയുണ്ട്

 സിനിമാ വ്യവസായവുമായി ബന്ധമുള്ള സംഘടനകളിൽ സ്ത്രീകളുൾപ്പെടെ പത്തിൽ താഴെ ജീവനക്കാരാണ് ഉള്ളതെങ്കിൽ പ്രാദേശിക പരാതി സമിതികൾക്ക് പരാതി നൽകാം.

സ്വാ​ഗ​തം​ ​ചെ​യ്ത്
ഡ​ബ്ലി​യു.​സി.​സി

കൊ​ച്ചി​:​ ​സി​നി​മാ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​പ​രാ​തി​ ​പ​രി​ഹാ​ര​ ​സെ​ൽ​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ ​സ്വാ​ഗ​തം​ ​ചെ​യ്ത് ​വ​നി​​​താ​ ​സി​​​നി​​​മാ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ഡ​ബ്ലി​യു.​സി.​സി.​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​സം​വി​ധാ​യ​ക​ ​അ​ഞ്ജ​ലി​ ​മേ​നോ​ൻ,​ ​ന​ടി​മാ​രാ​യ​ ​ഭാ​വ​ന,​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്ത്,​ ​ര​മ്യാ​ന​മ്പീ​ശ​ൻ,​ ​അ​ർ​ച്ച​ന​ ​പ​ത്മി​നി,​ ​നൈ​ല​ ​ഉ​ഷ,​ ​അ​ഹാ​ന,​ ​പൂ​ർ​ണ്ണി​മ​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​ഗാ​യി​ക​ ​സ​യ​നോ​ര​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ആ​ഹ്ളാ​ദം​ ​പ​ങ്കു​വ​ച്ചു.

​ ​വി​ശേ​ഷ​പ്പെ​ട്ട​ ​ദി​വ​സം
ചി​ല​ ​ദി​വ​സ​ങ്ങ​ൾ​ ​അ​മൂ​ല്യ​മാ​ണ്.​ ​പ്ര​യ​ത്ന​ങ്ങ​ളൊ​ന്നും​ ​പാ​ഴാ​യി​ല്ലെ​ന്ന് ​തി​രി​ച്ച​റി​യു​ന്നു.​ ​കോ​ട​തി​വി​ധി​യെ​ ​നി​റ​ഞ്ഞ​ ​മ​ന​സോ​ടെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.
റി​മാ​ ​ക​ല്ലി​ങ്കൽ

​ ​വി​​​ധി​​​ ​വ​ഴി​​​ത്തി​​​രി​​​വ്
വ​ഴി​ത്തി​രി​വാ​കു​ന്ന​ ​വി​ധി​യാ​ണി​​​ത്.​ ​നാ​ലു​ ​വ​ർ​ഷം​ ​നീ​ണ്ട​ ​നി​യ​മ​പോ​രാ​ട്ട​ത്തി​ന്റെ​ ​വി​ജ​യം.
ഗീ​തു​ ​മോ​ഹ​ൻ​ദാ​സ്
സം​വി​ധാ​യ​​​ക,​ ​ന​ടി

​അ​ഭി​മാ​നം​:​ ​പി.​ ​സ​തീ​ദേ​വി

ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഡ​ബ്ലി​യു.​സി.​സി​ക്ക് ​ഒ​പ്പം.​ ​കേ​സി​​​ൽ​ ​ക​ക്ഷി​ ​ചേ​ർ​ന്ന​ ​വ​നി​താ​ ​ക​മ്മി​ഷ​നുംഇ​ത് ​അ​ഭി​മാ​ന​ ​നി​മി​ഷം.
പി.​ ​സ​തീ​ദേ​വി
വ​നി​​​താ​ ​ക​മ്മി​​​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ

രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളി​ൽ​ ​പ​രാ​തി
പ​രി​ഹാ​ര​ ​സ​മി​തി​ ​വേ​ണ്ട​:​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​ലൈം​ഗി​കാ​തി​ക്ര​മ​ ​പ​രാ​തി​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​പ​രാ​തി​ ​പ​രി​ഹാ​ര​ ​സ​മി​തി​ക​ൾ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്ക് ​ബാ​ദ്ധ്യ​ത​യി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​പാ​ർ​ട്ടി​ക​ളും​ ​അ​ണി​ക​ളും​ ​ത​മ്മി​ൽ​ ​തൊ​ഴി​ലു​ട​മ​ ​-​ ​തൊ​ഴി​ലാ​ളി​ ​ബ​ന്ധ​മി​ല്ല.​ ​പാ​ർ​ട്ടി​ക​ൾ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ക​യും​ ​അ​വി​ടെ​ ​സ്ത്രീ​ക​ള​ട​ക്കം​ ​പ​ത്തി​ലേ​റെ​ ​തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​വു​ക​യും​ ​ചെ​യ്താ​ൽ​ ​സ​മി​തി​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും​ ​ചീ​ഫ് ​ജ​സ്റ്റി​സു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.

സ​ർ​ക്കാ​ർ,​ ​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​സ​മി​തി​ക​ൾ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രെ​യും​ ​വ​കു​പ്പു​ ​മേ​ധാ​വി​ക​ളെ​യും​ ​സ​ർ​ക്കാ​ർ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വി​ല​യി​രു​ത്തി.​ ​സ്ത്രീ​ക​ൾ​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​ ​നേ​രി​ടു​ന്ന​ ​ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​നി​യ​മം​ ​അ​നു​സ​രി​ച്ച് ​തൊ​ഴി​ലു​ട​മ,​ ​തൊ​ഴി​ലാ​ളി,​ ​തൊ​ഴി​ലി​ടം​ ​എ​ന്നീ​ ​നി​ർ​വ​ച​ന​ങ്ങ​ൾ​ ​ബാ​ധ​ക​മാ​വു​ന്ന​ ​ഏ​തൊ​രു​ ​സം​ഘ​ട​ന​യ്ക്കും​ ​സ​മി​തി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ബാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.

സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​:​മാ​ക്ട

കൊ​ച്ചി​:​ ​സി​നി​മാ​ ​സെ​റ്റു​ക​ളി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​പ​രാ​തി​ ​പ​രി​ഹാ​ര​ ​സം​വി​ധാ​നം​ ​വേ​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യി​ ​മാ​ക്ട​ ​പ്ര​സി​ഡ​ന്റ് ​അ​ജ്മ​ൽ​ ​ശ്രീ​ക​ണ്ഠ​പു​രം​ ​പ​റ​ഞ്ഞു.