കിഴക്കമ്പലം: കടമ്പ്രയാർ തോട് കൈയേറ്റവുമായി ബന്ധപ്പെട്ട് മേജർഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കിഴക്കമ്പലം പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രദേശത്താണ് പരിശോധന നടത്തിയത്. പുറമ്പോക്കു കൈയേറ്റം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. കടമ്പ്രയാർ തോട് കൈയേറി നടത്തിയ മുഴുവൻ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിച്ച് മുഴുവൻ കൈയേറ്റഭൂമിയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ്ബാബു നിയമസഭാ പരിസ്ഥിതി സമിതിക്ക് മുമ്പാകെ സമർപ്പിച്ച പരാതിയിലായിരുന്നു പരിശോധന.