കാലടി: സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി കാലടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാകൂട്ടായ്മ നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷീജ സതീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സലീഷ് ചെമ്മണ്ടൂർ, കെ.ടി.ഷാജി, രജിനി പ്രകാശ്, ലിസ രാജേഷ്, ബിന്ദു ആനന്ദ്, രമാഗോപാലൻ, കെ.എസ് തമ്പാൻ, പി.കെ. മുരളീധരൻ, വി.വി. രഞ്ജിത്ത്, ശശി തറനിലം, പി.സി. ബിജു, ജോബി പോൾ തുടങ്ങിയവർ സംസാരിച്ചു.