പെരുമ്പാവൂർ: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ സംസ്ഥാന സർക്കാരും കുടുംബശ്രീമിഷനും സംയുക്തമായി നടത്തുന്ന കലാജാഥയ്ക്ക് പെരുമ്പാവൂർ നഗരസഭയിൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സുബൈദ മുഹമ്മദ്, ജാസ്മിൻ ബഷീർ, ലത സുകുമാരൻ, ഷമീന നവാസ്, സൽത്യ സിയാദ്, അനിതാദേവി എസ്.ആർ, സിന്ധു പി.എസ് എന്നിവർ പങ്കെടുത്തു.