പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ പിന്നാക്ക വിഭാഗക്കാർക്കുള്ള വാട്ടർടാങ്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സോളി ബെന്നി, ജനപ്രതിനിധികളായ അജിത ചന്ദ്രൻ, രാജേഷ് മാധവൻ, ബിനിത സജീവൻ, ലിസി ജോണി, ഷിയാസ് എം കെ, സൈജൻ എൻ ഒ, അമൃത സജിൻ, സെക്രട്ടറി രാമൻകുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ബി. ജിജി എന്നിവർ പങ്കെടുത്തു.