paravur-blok-panchayath
പറവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പഞ്ചവത്സര പദ്ധതിയുടേയും വാർഷിക പദ്ധതി രൂപീകരണത്തിന്റേയും ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തിനി ഗോപകുമാൻ, കെ.എസ്. ഷാജി, കെ.ഡി. വിൻസന്റ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കമല സദാനന്ദൻ, ആന്റണി കോട്ടക്കൽ, സെക്രട്ടറി പി.വി. പ്രതീക്ഷ എന്നിവർ സംസാരിച്ചു.