dam
ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് ഗുരുധർമ്മപ്രചരണ സഭ ഒക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ് എൻ ഡി പി ശാഖയിൽ നടന്ന ധർമ്മമീമാംസ പരിഷത്തിൽ സ്വാമി ധർമ്മ ചൈതന്യ ഭദ്രദീപം തെളിക്കുന്നു

പെരുമ്പാവൂർ: ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് ഗുരുധർമ്മപ്രചരണ സഭ ഒക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ധർമ്മമീമാംസ പരിഷത്തും സ്വാമി ധർമ്മ ചൈതന്യയ്ക്ക് നൽകിയ സ്വീകരണവും കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എം. മധു, എ.എ. അഭയ്, സിന്ധു ശശി, അമൃത സജി, ടി.എൻ. മിഥുൻ, ടി.ടി. സാബു, വിലാസിനി, എം.വി. ജയപ്രകാശ്, എം.ബി. രാജൻ എന്നിവർ സംസാരിച്ചു.