mo-john
ആലുവ ഫെയ്സെറ്റ്സ് എസ്തെറ്റിക് ആന്റ് വെൽനെസ് ക്ളിനിക്ക് മൂന്നാം വാർഷികവും രക്തദാന ക്യാമ്പും ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ഫെയ്സെറ്റ്സ് എസ്തെറ്റിക് ആന്റ് വെൽനെസ് ക്ളിനിക്ക് മൂന്നാം വാർഷികവും രക്തദാന ക്യാമ്പും ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. തൃക്കുന്നത്ത് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ഡി. രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി കെ. ലാൽജി മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. സൈമൺ, കെ.സി. സ്മിജൻ, കെ. ജയപ്രകാശ്, ബിന്ദു സരസ്വതി ബായ് എന്നിവർ സംസാരിച്ചു. ഫെയ്സെറ്റ്സ് ഡയറക്ടർ ഡോ. ആര്യ എസ്. നളിൻ സ്വാഗതവും ഡോ. തരുൺ കെ. ജോണി നന്ദിയും പറഞ്ഞു. ആലുവ ഐ.എം.എ, തൃക്കുന്നത്ത് റെസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.