പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം 865 -ാം നമ്പർ കോടനാട് ശാഖയുടെ കീഴിലുള്ള ചെട്ടിനട ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയുടെ മണ്ഡലകാലത്തിന്റെ സമാപന ആഘോഷങ്ങൾ ഇന്ന് നടക്കും.വൈകിട്ട് 5.30ന് നടക്കുന്ന വിശേഷാൽ പൂജകൾക്ക് ബ്രഹ്‌മചാരി ശിവൻ, ചാലക്കുടി, ക്ഷേത്രം മേൽശാന്തി ബൈജു എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 6.45ന് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഗുരുദർശന രഘന (ചാലക്കുടി) മുഖ്യ പ്രഭാഷണം നടത്തും. കുന്നത്തുനാട് യൂണിയൻ അസ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, ശാഖാ പ്രസിഡന്റ് ടി.എൻ. രാജൻ, സെക്രട്ടറി കെ.എൻ. സാംബശിവൻ എന്നിവർ സംസാരിക്കും.