പെരുമ്പാവൂർ: എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നാളെ എസ്.രമേശൻ നായർ അനുസ്മരണവും സെമിനാറും നടക്കും. ഫാസ് ഓഡിറ്റോറിയത്തിൽ നവ കേരളവും ജ്ഞാനസമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ. രാവിലെ 9.30 ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.സോമന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി.എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യാതിഥിയാകും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ: കെ.വി.കുഞ്ഞികൃഷ്ണൻ സെമിനാറിൽ വിഷയാവതരണം നടത്തും.