കൊച്ചി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക സാമൂഹ്യ പ്രവർത്തനദിനം ആചരിച്ചു. അങ്കമാലി ബി.ആർ.സിയുടെ കീഴിലുളള ഭിന്നശേഷി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കാലടി മുഖ്യ കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ ചലച്ചിത്രതാരം ആന്റണി പെപ്പെ, നൃത്തവിഭാഗം അദ്ധ്യാപകരായ ആർ.എൽ.വി രാമകൃഷ്ണൻ, കലാമണ്ഡലം വേണി, ശില്പവിഭാഗം അദ്ധ്യാപകൻ എൻ. കുഞ്ഞിക്കുട്ടൻ എന്നിവർ പങ്കെടുത്തു. ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്ട്രെംഗ്ത് ബേസ്ഡ് പ്രാക്ടീസിന്റെ നേതൃത്വത്തിൽ ആസ്‌ട്രേലിയ, ശ്രീലങ്ക, കെനിയ, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളുടെ സാമൂഹ്യ പ്രവർത്തന വിഭാഗങ്ങളുമായി ചേർന്ന് നടത്തിയ അന്താരാഷ്ട്ര വെബിനാറിൽ സംസ്‌കൃത സർവകലാശാല സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ഡോ. ജോസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.