പെരുമ്പാവൂർ : കീഴില്ലം-കുറിച്ചിലക്കോട് റോഡിലെ വീടുകൾക്ക് ഭീഷണിയായി റോഡിലെ നിലംപൊത്താറായ വന്മരങ്ങൾ മുറിച്ചു മാറ്റാത്തതിൽ, യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ നൽകിയ വാർത്തകൾ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് മന്ത്രി, ജില്ലാ കളക്ടർ, പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടിവ് എൻജിനീയർ, ഡി.എഫ്.ഒ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ, സെക്രട്ടറി എന്നിവർക്ക് ജനറൽ സെക്രട്ടറി യേശുദാസ് പരാതി നൽകി. നിരവധി തവണ പഞ്ചായത്തിലും അധികൃതർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായുണ്ടായിട്ടില്ലെന്നും നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വിഷയം യുത്ത് കോൺഗ്രസ് ഏറ്റെടുത്തതെന്നും യേശുദാസ് പാപ്പച്ചൻ അറിയിച്ചു. ജനങ്ങൾക്ക് ഭീഷണിയായ മരങ്ങൾ എത്രയും വേഗം മുറിച്ചു മാറ്റിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യുത്ത് കോൺഗ്രസ് അറിയിച്ചു.