കോലഞ്ചേരി: വടവുകോട് ഗാർഡിയൻ പബ്ളിക്ക് സ്കൂളിൽ കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ പ്രിവിലേജ് കാർഡോടുകൂടിയ സൗജന്യ രോഗനിർണയക്യാമ്പ് നാളെ രാവിലെ 9 മുതൽ 3 വരെ നടക്കും. ഹൈബി ഈഡൻ എം.പിയും അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഫോൺ: 9207704501.