 
ആലുവ: ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പെയിന്റിംഗ് തൊഴിലാളി, വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാർ (41) ആലുവ പൊലീസിന്റെ പിടിയിലായി. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് കേസ്. ഒളിവിൽ പോയ ഇയാളെ പെരുമ്പാവൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ എം.എസ്. ഷെറി, സി.പി.ഒ മാരായ ഷിജ ജോർജ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, സി.എ.നിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.