കൊച്ചി: ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ കൊച്ചിയിൽ നടക്കുന്ന ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി. എറണാകുളം നോർത്തിൽ സെന്റ് വിൻസന്റ് റോഡിലുള്ള മാക്ട ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം സമാപിച്ച ശേഷം ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 26 മുതൽ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് അറിയിച്ചു. പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്. തിരിച്ചറിയൽ കാർഡും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. വിദ്യാർത്ഥികൾക്കും ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റുമാർക്കും ഇളവ് ഉണ്ടായിരിക്കും.