 
വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയുടെ നടുവിലെ കപ്പേളയിൽ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാളിന് മഞ്ഞുമാതാ ബസലിക്ക റെക്ടർ ഫാ. ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ കൊടിയേറ്റി. ഇന്ന് വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച, ഫാ. ജോയ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, ഫാ. മിഥുൻ മെന്റസിന്റെ വചനപ്രഘോഷണം. നാളെ തിരുനാൾ ദിനത്തിൽ കോട്ടപ്പുറം രൂപത ചാൻസലർ ഡോ. ബെന്നി വാഴക്കൂട്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ ദിവ്യബലി, നേർച്ച വെഞ്ചരിപ്പ്, ഫാ. ജോബി കാട്ടാശേരിയുടെ വചനപ്രഘോഷണം.