കളമശേരി: കൺസ്ട്രക്ഷൻ കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അംഗമായ കെ.കെ.ശശിക്ക് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. എം.എ.ഡൊമിനിക്കിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.ഡി.സുജിൽ പൊന്നാട അണിയിച്ചു. വിവിധ യൂണിയൻ നേതാക്കളായ രഞ്ജിത്, സുകുമാരൻ, ഷാജഹാൻ ,സന്തോഷ് , ദിലീപ്, വർഗീസ് വേവുകാടൻ തുടങ്ങിയവർ സംസാരിച്ചു.