ആലുവ: കാശ്മീർ ഫയൽസ് ഫിലിം പ്രദർശന നിഷേധത്തിനെതിരെ ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി ഇന്ന് വൈകിട്ട് 5.30ന് ആലുവ സീനത്ത് തിയേറ്ററിനു മുമ്പിൽ പ്രതിഷേധധർണ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.സി. ബാബു, താലൂക്ക് സെക്രട്ടറി ഇ.ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.ആർ. വേണു എന്നിവർ സംസാരിക്കും.