
കൊച്ചി: ജില്ലയിൽ ഇന്നലെ 190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 174 പേർക്കാണ് രോഗം. ഉറവിടം അറിയാത്ത 16 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1561ആണ്. ഇന്നലെ 3666 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 318 ആദ്യ ഡോസും 2364 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 1929 ഡോസും 1736 ഡോസ് കൊവാക്‌സിനും 1 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർ മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 984 ഡോസ് വാക്‌സിനും വിതരണം ചെയ്തു.