 
നെടുമ്പാശേരി: ദേശീയപാതയിൽ അത്താണി ട്രാഫിക് സിഗ്നലിൽ നിറുത്തിയ കെ.എസ്.ആർ.ടി.സി ബസിനും കാറിനും പിന്നിൽ ട്രെയ്ലർ ലോറി ഇടിച്ചു. മൂന്ന് വാഹനങ്ങൾക്കും തകരാർ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. ആങ്കമാലി റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോയ ബസും ആലുവ ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോയ കാറും അത്താണിയിൽ സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞതിനെ തുടർന്ന് നിറുത്തിയപ്പോൾ പിന്നിൽ നിന്ന് അമിത വേഗത്തിൽ വന്ന ട്രെയ്ലർ മുട്ടുകയായിരുന്നു. ബസും കാറും സമാന്തരമായാണ് ഓടിയിരുന്നത്. മധ്യഭാഗത്ത് കൂടി ട്രെയിലർ വന്നതിനാൽ രണ്ട് വാഹനങ്ങളുടെയും പിന്നിൽ തട്ടി. നെടുമ്പാശേരി പൊലീസ് തുടർ നടപടി സ്വീകരിച്ചു.