vennala2

കൊച്ചി: സഹകരണ വകുപ്പിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭിന്നശേഷി സഹോദരങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയുടെ ജില്ലാതല ഉദഘാടനം വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്നു. വാക്കാട്ടു പറമ്പിൽ വി.എ.അബൂബക്കറിന് പെട്ടിക്കട ആരംഭിക്കുന്നതിന് 75,000 രൂപയുടെ വായ്പയുടെ ചെക്ക് ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത കൈമാറി​. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ സന്തോഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി.ഡി.വത്സലകുമാരി, ഭരണ സമിതി അംഗങ്ങളായ എസ്.മോഹൻദാസ്, കെ.ടി. ഫസീർഖാൻ, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.