കൊച്ചി: പോക്സോ കേസിൽ അറസ്റ്റിലായ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട്, സൈജു എം. തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷകളിൽ എറണാകുളം പോക്സോ കോടതി മാർച്ച് 21ന് വിധി പറയും. ഇന്നലെ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വാദം പൂർത്തിയായതോടെ അഡി. സെഷൻസ് കോടതി ജഡ്‌ജി കെ. സോമനാണ് ഹർജികൾ വിധി പറയാൻ മാറ്റിയത്. കേസിലെ മറ്റൊരു പ്രതി അഞ്ജലി റീമ ദേവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് റോയ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് പോക്സോ കേസെടുത്തത്. 2021 ഒക്ടോബറിൽ അഞ്ജലിക്കൊപ്പം താനും മകളും ബിസിനസ് മീറ്റിംഗിനായി നമ്പർ 18 ഹോട്ടലിൽ എത്തിയെന്നും റോയ് തങ്ങളെ ഇവിടെ വച്ച് ഉപദ്രവിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.