കൊച്ചി: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കടമക്കുടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സ്ഥലം ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു. വാർഡ് 2, 13 ലെ തൊഴിലിടങ്ങളിലാണ് കളക്ടർ സന്ദർശനം നടത്തിയത്. മുറിക്കൽ പ്രദേശത്തെ കയർ ഭൂവസ്ത്രം ധരിക്കൽ പുരോഗതിയും വിലയിരുത്തി. ചരിയംതുരുത്തിൽ മത്സ്യത്തൊഴിലാളിയായ മേരി വർഗീസിന്റെ ചിറ സംരക്ഷണ സ്ഥലവും സന്ദർശിച്ചു. .
വാർഡ് പതിമൂന്നിൽ കടമക്കുടി മുറിക്കലിൽ കണ്ടൽ നടീൽ പുരോഗതിയും കളക്ടർ സന്ദർശിച്ചു വിലയിരുത്തി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ (ജെ.പി.സി) ട്രീസ ജോസ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, ഇടപ്പളളി ബി.പി.ഒ ഗൗതമൻ ടി. സത്യപാൽ, ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്, ബ്ലോക്ക് എ.ഇ ടാസ്‌ക്ളിൻ ജോർജ്, ഗ്രാമ പഞ്ചായത്ത് എ.ഇ നയന, ഓവർസിയർ രഞ്ജിത് എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.