1
ജി. അനന്തകൃഷ്ണൻ ആർ ടി ഓ എൻഫോഴ്മെന്റ്, എറണാകുളം,(പ്രസിഡന്റ്)

തൃക്കാക്കര: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യൂണിഫോം സംബന്ധിച്ച ചട്ടം ഉടൻ ദേദഗതി ചെയ്യണമെന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെബി ഐ. ചെറിയാൻ പറഞ്ഞു. അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജി. അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എം. ഷബീർ മുഖ്യപ്രഭാഷണം നടത്തി. എസ്.പി ബിജുമോൻ,എൻ. വിനോദ് കുമാർ, സുരേഷ് കെ.ആർ, കെ.കെ രാജീവ്, സലിം വിജയകുമാർ, ഷഫീക്ക് ബി, ജെയിൻ ടി ലൂക്കോസ്, താഹിറുദീൻ, ഇന്ദുധരൻ ആചാരി, ശ്രീനിവാസ ചിദംബരം, മനോജ്‌കുമാർ ജി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ജി. അനന്തകൃഷ്ണൻ (പ്രസിഡന്റ്), ബിജുമോൻ എസ്.പി (സെക്രട്ടറി), ഇന്ദുധരൻ അചാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.