കളമശേരി: ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിൽ നിന്നുള്ള ഏഴ് കേബിളുകൾ ഒരു മീറ്ററോളം നീളത്തിൽ മുറിച്ചു മാറ്റിയതിനാൽ 70 ഓളം ഫോൺ കണക്ഷനുകൾ നിശ്ചലമായി. ഏലൂർ ഇ-103 സർവ്വീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന എക്സ്ചേഞ്ചിലെ കേബിളുകളാണ് മോഷ്ടിച്ചത്. സമീപത്തെ ഗോഡൗണിലെ സി.സി.ടി.വി ദൃശ്യത്തിൽ ഇന്നലെ പുലർച്ചെ 2 മണിക്ക് ശേഷം ബൈക്കിൽ വന്നിറങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യം കിട്ടിയെങ്കിലും മുഖം വ്യക്തമല്ല.