മൂവാറ്റുപുഴ: ദേശീയപാത 85ൽ കോതമംഗലം - മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാമത്ത് ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനും ധനമന്ത്രി കെ.എൻ. ബാലഗോപാലിനും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിവേദനം നൽകി. 2022-23 -ലെ സംസ്ഥാന ബഡ്‌ജറ്റിൽ കിഫ്ബിയിൽ കേരളത്തിൽ ആറ് ബൈപാസുകൾ നി‌ർമ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. കോതമംഗലം - മൂവാറ്റുപുഴ ബൈപാസ് നിർമ്മാണചെലവും സ്ഥലമേറ്റെടുക്കൽ ചെലവിന്റെ 50ശതമാനവും കേന്ദ്ര സർക്കാർ വഹിക്കാമെന്നിരിക്കെ ഇൗ രണ്ടുബൈപാസുകൾക്കും സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.