മൂവാറ്റുപുഴ: പെരിങ്ങഴ കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും സഹസ്രകലശവും ഏപ്രിൽ 2,3,4 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരികളായ മധുസൂധനൻ നമ്പൂതിരിപ്പാട്, ശ്രീരാജ് നമ്പൂതിരി എന്നിവർ അറിയിച്ചു.  ഏപ്രിൽ 2ന് രാവിലെ 5ന് നിർമ്മാല്യദർശനം അഭിഷേകം, ഗണപതി ഹോമം, വൈകിട്ട് 6ന് ദീപാരാധന, രാത്രി 7ന് പ്രസാദ ഉൗട്ട് , 7.30ന് നൃത്യനൃത്ത്യങ്ങൾ, 12മുതൽ മുടിയേറ്റ്.  3ന് രാവിലെ 5ന് നിർമ്മാല്യ ദർശനം, 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് കലംകരിക്കൽ, ഉച്ചക്ക് 12ന് പ്രസാദ ഉൗട്ട്, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര , രാത്രി 8ന് ട്രാക്ക് ഗാനമേള, 4ന് പൂജകൾ പതിവുപോലെ.