ആലങ്ങാട്: ഉത്പാദനമേഖലയ്ക്കും ഭവന നിർമ്മാണ പദ്ധതികൾക്കും പ്രാമുഖ്യം നൽകി കരുമാല്ലൂർ പഞ്ചായത്ത് ബഡ്‌ജറ്റ്. 33. 78 കോടിരൂപ വരവും 33.48 കോടി രൂപ ചിലവും 30.14 ലക്ഷം രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അവതരിപ്പിച്ചു. ഭവന നിർമ്മാണത്തിന് 1.89 കോടി, കൃഷിക്ക് 1.73 കോടി, മൃഗസംരക്ഷണത്തിന് 68 ലക്ഷം, ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകൾക്കായി 10.5 കോടി, റോഡ് വികസനത്തിന് 2.17 കോടി എന്നിങ്ങനെയാണ് വകയിരുത്തൽ. പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന ബാബു, റംല ലത്തീഫ്, മുഹമ്മദ് മൊഹ്ജൂബ്, അംഗങ്ങളായ എ.എം. അലി, കെ.എ. ലൈജു, ടി.എ. മുജീബ്, സബിത നാസർ, ജിൽഷ തങ്കപ്പൻ, ശ്രീദേവി സുധി, ജിജി അനിൽകുമാർ, മോഹനൻ കാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.