തൃപ്പൂണിത്തുറ: വടക്കേകോട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വസ്ത്ര സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണശ്രമം.സ്ഥാപന ഉടമയെ വിളിക്കുന്നുവെന്ന വ്യാജേന ഫോണിൽ സംസാരിച്ച് ജീവനക്കാരിയോട് കൗണ്ടറിലുള്ള പണം ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട തുക കൗണ്ടറിൽ ഇല്ലാതിരുന്നതിനാലും മോഷ്ടാവിന്റെ പെരുമാറ്റത്തി സംശയം തോന്നിയതിനലും ജീവനക്കാരി ഉടമയെ വിളിക്കാൻ തുടങ്ങിയപ്പോൾ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മറ്റൊരു മോഷണശ്രമം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള കടയിലും നടന്നു. സംഭവം പൊലീസിൽ അറിയിച്ചിട്ടുണ്ട്. ഒപ്പം സി.സി ടി.വി ദൃശ്യങ്ങളും നൽകിയിട്ടുണ്ട്.