മൂവാറ്റുപുഴ:ബസ്ലഹേം -ചീരംകുഴി കാഡ പദ്ധതി നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ഡോ. മാത്യു കുഴൽനാടൻ എം .എൽ.എ അറിയിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ബസ്ലഹേം-ചീരംകുഴി കാടപദ്ധതി പൂർത്തീകരിക്കുന്നതിനു മുന്നോടിയായുള്ള ടെൻഡർ നടപടി പൂർത്തിയായി. ജനകീയ അഭിപ്രായം മാനിച്ച് മുമ്പ് തയ്യാറക്കിയ രൂപരേഖയിൽ കാതലായ മാറ്റം വരുത്തിയാണ് ഫൈനൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 21 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ മഞ്ഞള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും ആയവന പഞ്ചായത്തിലെ 11 -ാം വാർഡിലുമടക്കമുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിൽ കാർഷിക -കുടിവെള്ള ആവശ്യങ്ങളിൽ ഇതിന്റെ പ്രയോജനം ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന പദ്ധതി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ഇതിനായി രൂപീകരിച്ച കർഷകസമിതി പ്രസിഡന്റ് തോമസ് മെതിപ്പാറ എന്നിവർ എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.