കുറുപ്പംപടി : സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്ത്രീ പീഡനങ്ങൾക്കെതിരെ സ്ത്രീധനത്തിനെതിരെയുള്ള സ്ത്രീപക്ഷ നവ കേരളത്തിന്റെ ഭാഗമായി മുടക്കുഴ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ചുമരെഴുതി പ്രചാരണം പഞ്ചായത്ത് മതിലിൽ എഴുതി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വത്സ വേലായുധൻ, ഡോളി ബാബു, രജിത ജയ്മോൻ, ഷിജിബെന്നി എന്നിവർ പ്രസംഗിച്ചു.