mosc
കോലഞ്ചേരി എം.ഒ.എസ്.സി ആശുപത്രിക്കുള്ള വ്യവസായ പരിശീലന വകുപ്പിന്റെ പുരസ്ക്കാരം എച്ച്.ആർ ഹെഡ് അഡ്വ. ബിജോയ് കെ. തോമസും എച്ച്.ആർ. ഓഫീസർ ടി.എ. വിനീഷും ചേർന്ന് ഏറ്റുവാങ്ങുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽമിഷൻ ആശുപത്രിക്ക് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിൽ സംസ്ഥാന വ്യവസായിക പരിശീലനവകുപ്പിന്റെ പുരസ്‌കാരം ലഭിച്ചു. പരിശീലനത്തിലെ മികവാർന്ന പ്രവർത്തനത്തിനാണ് പുരസ്കാരം. തൊഴിൽവകുപ്പും വ്യാവസായിക പരിശീലനവകുപ്പും സംയുക്തമായി കളമശേരി ആർ.ഐ സെന്ററിൽ സംഘടിപ്പിച്ച ജില്ലാതല സമ്മേളനത്തിൽ ട്രെയിനിംഗ് ഇൻസ്പെക്ടർ കെ.ജി. രാജേന്ദ്രൻ, കൗൺസിലർ നെഷീദ സലാം എന്നിവരിൽനിന്ന് എച്ച്.ആർ ഹെഡ് അഡ്വ. ബിജോയ് കെ. തോമസും എച്ച്.ആർ ഓഫീസർ ടി.എ. വിനീഷും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

2018 മുതൽ ആശുപത്രിയിൽ നടത്തിവരുന്ന അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഇരുന്നൂറോളംപേർ സ്റ്റൈപ്പന്റോടെ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ്ഗ്രാജ്വേ​റ്റ്, ഗ്രാജ്വേ​റ്റ്, ഡിപ്ലോമ, ഐ.​ടി.ഐ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വിവിധ ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ ട്രേഡുകളിൽ തൊഴിൽ പരിശീലനം നടത്തുവാൻ ട്രെയിനിംഗ് പ്രോഗ്രാം സഹായമൊരുക്കുന്നു. ഇതോടൊപ്പം കേന്ദ്ര അപ്രന്റീസ്ഷിപ്പ് നിയമപ്രകാരം മെഡിക്കൽ മിഷൻ ഹോസ്പി​റ്റലിന് ബേസിക് ട്രെയിനിംഗ് പ്രൊവൈഡർ സെന്ററായി 2021ൽ നാഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.