തൃപ്പൂണിത്തുറ: പട്ടികജാതി വികസന വകുപ്പ്, അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ പൂത്തോട്ട കമ്പിവേലിക്കകം കോളനി , തൃപ്പൂണിത്തുറ കടക്കോടം കോളനി എന്നിവയെ ഉൾപ്പെടുത്തി ഉത്തരവായി. ഈ രണ്ട് കോളനികൾക്കും വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരുകോടി രൂപ വീതം ലഭിക്കും. ആദ്യഗഡുവായി 20 ലക്ഷം രൂപ വീതം ജില്ലാ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ചതായി കെ.ബാബു എം.എൽ.എ പറഞ്ഞു.