കൂത്താട്ടുകുളം: എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിലെ കാലതാമസവും ടൗൺ റിംഗ് റോഡിന് സ്ഥലം ഏറ്റെടുത്ത് കൊടുക്കാത്തതിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ജേക്കബ്) മണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.കെ. ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമതി അംഗം ജോഷി കെ.പോൾ , കൗൺസിലർ സി.എ. തങ്കച്ചൻ, കെ.വിജയൻ , സി.പി. ജോസ്, ജോസ് വേളൂക്കര, വിപിൻ മാത്യു, സെനീഷ് എം.ജോസ് , വി.പി. വർഗീസ് എം.ആർ. സജീവൻ എന്നിവർ സംസാരിച്ചു.