kklm

കൂത്താട്ടുകുളം: പാലക്കുഴ അർച്ചനയിൽ കെ. നാരായണൻ (82) നിര്യാതനായി. റിട്ട. എം.വി.ഐ.പി ഉദ്യോഗസ്ഥനും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റ് മുൻ സെക്രട്ടറിയുമാണ്. കോഴിപ്പിള്ളി നിരപ്പുമ്യാലിൽ കുടുംബാംഗം. ഭാര്യ: നന്ദിനി (റിട്ട. ടീച്ചർ, വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂൾ). മക്കൾ: പ്രിൻസ് (അമൃത്, കൂത്താട്ടുകുളം), പ്രവീൺ (ലക്ചറർ, എൻജിനീയറിംഗ് കോളേജ്, ഇടുക്കി). മരുമക്കൾ: അമ്പിളി (നഴ്സ്), ഡോ. മായ (ജില്ലാ ആശുപത്രി, തൊടുപുഴ). സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.