ആലുവ: ആലുവ പമ്പ് കവല മുതൽ ബാങ്ക് കവല വരെ പൈപ്പിടൽ പൂർത്തിയായി മൂന്നാഴ്ച്ച പിന്നിട്ടിട്ടും ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പി.ഡബ്ള്യു.ഡി ഓഫീസ് ഉപരോധിച്ചു. ഒരാഴ്ചക്കകം ടാറിംഗ് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനിയർ സമരക്കാർക്ക് ഉറപ്പ് നൽകി. ഭാരവാഹികളായ സാബു പരിയാരത്ത്, എ.വി. റോയി, എം.എം. ഐദ്രോസ് കുട്ടി, ജോൺസൻ മുളവരിക്കൽ, ഹനീഫ കുട്ടോത്ത്, മോഹൻ റാവു, സുലൈമാൻ അമ്പലപ്പറമ്പ്, ഷെമീർ കല്ലുങ്കൽ, അബ്ബാസ് തോഷിബാപുരം, നിസാം പുഴിത്തറ, എം. ഷാജഹാൻ, മുഹമ്മദ് ബഷീർ, മുസ്തഫ എടയപ്പുറം എന്നിവർ നേതൃത്വം നൽകി.