അങ്കമാലി: കേരള സർക്കാർ ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന പ്രൊഡക്ടുവിറ്റി കൗൺസിൽ അവാർഡിനർഹനായ ജിജു വർഗ്ഗീസ് മഞ്ഞളിയെ വ്യാപാരി വ്യവസായി സമിതി അങ്കമാലി മേഖലാ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് ഡേവിസ് പാത്താടൻ മെമന്റോ നൽകി. സമിതി സെക്രട്ടറി സി.പി. ജോൺസൻ,ജോയ്സൻജോസഫ്,ജെറിപൗലോസ്, എം.ജെ. ബേബി , യോഹന്നാൻ വി. കൂരൻ എന്നിവർ സംസാരിച്ചു. അനുമോദനത്തിന് ജിജുവർഗ്ഗീസ് നന്ദി പറഞ്ഞു.