കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഈമാസം 30 മുതൽ ഏപ്രിൽ 5 വരെ നടക്കും. 28, 29 തീയതികളിൽ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ശുദ്ധിക്രിയകൾ നടത്തപ്പെടും. 30ന് ക്ഷേത്രചടങ്ങുകൾ, നിറമാല ചുറ്റുവിളക്ക് ഭരതനാട്യം എന്നിവ നടത്തും. 31ന് ക്ഷേത്ര ചടങ്ങുകൾ വൈകുന്നേരം 6.45 ന് സോപാന സംഗീതം സർപ്പദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും നടക്കും. ഏപ്രിൽ ഒന്നിന് തിരുവാതിരക്കളി, ശിവതാണ്ഡവം, സംഗീതാർച്ചന അവതരണം. രണ്ടിന് ക്ഷേത്രചടങ്ങുകൾ എൻ.എസ്.എസ് കരയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികൾ. മൂന്നിന് ക്ഷേത്രചടങ്ങുകൾ, വിവിധ കലാപരിപാടികൾ. നാലിന് മീനഭരണി ക്ഷേത്ര ചടങ്ങുകൾ. ദുർഗ്ഗാ ദേവിക്കും ഭദ്രകാളീദേവിക്കും നവകം, പഞ്ചഗവ്യം, അഭിഷേകം തുടർന്ന് കാഴ്ചശീവേലി, വൈകിട്ട് അഞ്ചിന് പകൽപ്പൂരം കടവന്ത്ര തെക്ക് എസ്.ബി.ടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് 7ന് ക്ഷേത്രത്തിൽ എത്തിച്ചേരും തുടർന്ന് വിശേഷാൽ ദീപാരാധന, നാടകം. അഞ്ചിന് ക്ഷേത്ര ചടങ്ങുകൾ. 3 മണിക്ക് മംഗള പൂജയോടുകൂടി താലപ്പൊലി സമാപിക്കും.