ആലുവ: റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ എഡ്രാക്ക് ആലുവ താലൂക്ക് സമ്മേളനം നാളെ ഉച്ചയ്ക്ക് 2.30ന് ആലുവ തോട്ടക്കാട്ടുകര സെന്റ് ആൻസ് ചർച്ച് ഹാളിൽ നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സ്വാഗതസംഘം ചെയർമാൻ ഡോ. ടോണി ഫെർണാണ്ടസ്, ഡോ. സി.എം. ഹൈദ്രാലി. എം.എൻ. സത്യദേവൻ, എഡ്രാക്ക് ജില്ലാ സെക്രട്ടറി എം.ടി. വർഗീസ്, വൈസ് പ്രസിഡന്റ എൻ. സുകുമാരൻ എന്നിവർ പ്രസംഗിക്കും.