പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ പതിനെട്ടാമത് കായികദിനാചരണം സ്കോറ്റിംഗ് ചാമ്പ്യനും പരിശീലകനുമായ കെ.എസ്. സിദായ് ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സ്പോർട്സ് സെക്രട്ടറി അഹമ്മദ് റിഹാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്കുമാർ, ട്രഷറർ ആശ് പ്രസാദ്, കോളേജ് യൂണിയൻ ചെയർമാൻ അലീന എം. റോയ് എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ വിതരണം ചെയ്തു.