പറവൂർ: കേസരി എ.ബാലകൃഷ്ണപിള്ളയുടെ 133-ാം ജന്മദിനാഘോഷങ്ങൾക്കായി സംഘാടക സമിതി രൂപീകരിക്കും. കേസരി സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന മാടവന പറമ്പിലെ കേസരി കോളേജിൽ നാളെ (20) വൈകിട്ട് നാലിനാണ് യോഗം ചേരുന്നതെന്ന് അഡ്ഹോക്ക് കമ്മറ്റി ചെയർമാൻ എസ്. ശർമ്മ, ജനറൽ സെക്രട്ടറി പൂയപ്പിള്ളി തങ്കപ്പൻ എന്നിവർ അറിയിച്ചു.