ആലുവ: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ആലുവ കാത്തലിക് സെന്റർ ബ്രാഞ്ചിന്റെ 75 -ാം വാർഷികാഘോഷം റൂറൽ എ.എസ്.പി കെ. ലാൽജി ഉദ്ഘാടനം ചെയ്തു. എസ്.ബി ഐ ചീഫ് മാനേജർ ഗീവർഗീസ് പീറ്റർ, റീജിയണൽ മാനേജർ പി.ആർ. മഞ്ജു, ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ വിനോദ് വാസു, എൻ. അഖിലേഷ് എന്നിവർ സംസാരിച്ചു. ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബാങ്ക് ഒഫ് ആലുവ, നായർ സർവീസ് ബാങ്ക്, ട്രാവൻകൂർ ഫോർവേഡ് ബാങ്ക് എന്നിവ സംയോജിപ്പിച്ചാണ് 1947ൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആരംഭിച്ചത്.