ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരി എൽ.പി സ്‌കൂൾ എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനികളായ പി.ആർ. നക്ഷത്ര, കെ.ആർ. ഫാത്തിമ എന്നിവരെ ആദരിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺമാരായ എൽസി ജോസഫ്, കെ.കെ. നാസി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ സ്വാഗതവും സീനിയർ അദ്ധ്യാപിക കെ.ബി. രഞ്ജു നന്ദിയും പറഞ്ഞു.