hybi-eden-mp
ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ക്ഷീര കർഷക പാർലമെന്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ലോക്‌സഭയിൽ ശബ്ദമുയർത്തുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ആലുവയിൽ ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്ഷീരകർഷക പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകർക്ക് പാൽവില ഇൻസെന്റീവ് നൽകുന്നതിനായി ഒരുകോടി രൂപയും കറവപ്പശുക്കളെ വാങ്ങുന്നതിന് പലിശരഹിതവായ്പ ലഭ്യമാക്കുന്നതിന് ഒരുകോടിരൂപയും വകയിരുത്തിയിട്ടുള്ളതായി അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഡയറക്ടർ എം.ടി. ജയൻ, ക്ഷീരസംഘം പ്രസിഡന്റുമാരായ എം.എൻ. ഗിരി, എം.എൻ. രാജീവ്, ബിജു കുര്യൻ, സി.എ. എബ്രഹാം, ഇ. ബാലകൃഷ്ണപിള്ള, കെ.എം. ഹനീഫ, വിജയകുമാർ, ടി.വി. സുബി, ടി.പി. ജോർജ്, ക്ഷീരസംഘം സെക്രട്ടറി എ.കെ. ഹേമലത, കെ.എസ്. ബിന്ദുജ എന്നിവർ സംസാരിച്ചു.

ക്ഷീര സഹകരണസംഘം ഭാരവാഹികൾക്കുളള പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പി. മോഹനൻ, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ എം.എം. അബ്ദുൾ കബീർ എന്നിവർ ക്ലാസെടുത്തു. ഇന്നും നാളെയും ക്ഷീരസംഗമം തുടരും.