ആലുവ: ആലുവ മണപ്പുറം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം സമാപിച്ചു. വൈകിട്ട് നടന്ന പകൽപ്പൂരം വിസ്മയമായി. ഗജവീരന്റെയും താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ നടന്ന പകൽപ്പൂരത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. ദീപാരാധനയ്ക്ക് ശേഷം നൃത്തനൃത്ത്യങ്ങളും നാടൻപാട്ടും നടന്നു. അർദ്ധരാത്രി ഉത്രവിളക്കും നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ജി. ബിജു, ഉപദേശക സമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ, സെക്രട്ടറി എം.ജി. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.