 
നെടുമ്പാശേരി: സിവിൽ ഏവിയേഷനിലെ മികച്ച വനിതാ ഉദ്യോഗസ്ഥയായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിവിൽ വിഭാഗം ജനറൽ മാനേജർ ടി.ഐ. ബിനിയെ തിരഞ്ഞെടുത്തു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. 1999മുതൽ കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ ബിനി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.