പറവൂർ: ഹെൽപ്പ് ഫോർ ഹെൽപ്പലസ് തത്തപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ തത്തപ്പിള്ളി ഗവ. ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് നടക്കും. ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്യും. സുലൈഖ അനീഷ് അദ്ധ്യക്ഷത വഹിക്കും. ഡോ. കെ.ജി. ജയൻ, ജോസഫ് പടയാട്ടി, ഷെർളി സദാനന്ദൻ തുടങ്ങിയവർ സംസാരിക്കും.