
ആലുവ: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. ആലുവ പൈപ്പ് ലൈൻ റോഡിൽ മഠത്തിപ്പറമ്പിൽ യാസർ അറാഫത്ത് (21) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ എസ്. വിഷ്ണുവിനെയാണ് കുത്തിപരിക്കേൽപ്പിച്ചത്. രണ്ടു പേരും നിരവധി കേസിലെ പ്രതികളാണ്. ബാറിൽ ഒരുമിച്ച് മദ്യപിച്ചതിനു ശേഷം പണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.