1
അറസ്റ്റിലായ പ്രതികൾ

കൊച്ചി: ട്രെയിൻമാർഗം കഞ്ചാവെത്തിച്ച് വില്പന നടത്തിയിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ബീഹാർ സ്വദേശികളായ വിശ്വജിത്, മൻജയ് പണ്ഡിറ്റ് എന്നിവരാണ് അമ്പലമേട് പൊലീസിന്റെ പിടിയിലായത്. ഇരുവരും ബന്ധുക്കളാണ്. അമ്പലമേട് പ്രദേശത്ത് കെട്ടിടനിർമ്മാണ ജോലികൾ ചെയ്തുവരികയായിരുന്നു. പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്പലമേട് എസ്.എച്ച്.ഒ തോമസ് സേവ്യർ, പൊലീസ് ഉദ്യോഗസ്ഥരായ അജിൽ, സലീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.