
മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് ആയവന കൃഷി ഓഫീസർ അഞ്ജു പോളിന്. 2020-21 സാമ്പത്തിക വർഷം ഐക്കരനാട് കൃഷി ഓഫീസറായിരിക്കെ കാർഷിക മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം.
ഐക്കരനാട് പഞ്ചായത്തിൽ 125 ഏക്കർ തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷിയിൽ പുതിയ മുന്നേറ്റം നടത്തിയതാണ് ശ്രദ്ധേയമായത്. പഞ്ചായത്ത് പ്ലാൻ ഫണ്ട്, സിന്തെറ്റ് സ്വകാര്യ കമ്പനിയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട്, പൊതുജനങ്ങളുടെ സഹായ സഹകരണം എന്നിവ സംയോജിപ്പിച്ചു പൊതുതോടുകൾ വൃത്തിയാക്കിയതിനൊപ്പം തന്നെ പഞ്ചായത്തിൽ യുവജന, കർഷക കൂട്ടായ്മകളിലൂടെ കൃഷി സാദ്ധ്യമാക്കി. കാർഷിക രംഗത്തെ മാതൃകാ പ്രവർത്തനത്തിലൂടെ പഞ്ചായത്തിൽ കൃഷി വ്യാപകമാക്കുന്നതിനൊപ്പം പുതു തലമുറയെ കൃഷിയിലേയ്ക്ക് ആകർഷിക്കുന്ന ബോധവത്കരണം നടത്തി. കോലഞ്ചേരി കൊട്ടാരത്തിൽ രഞ്ജിത്ത് ഐസക്ക് ആണ് ഭർത്താവ്. ഇഷ, മിഷേൽ എന്നിവർ മക്കളാണ്.